Sunday, November 8, 2009

മനസ്സ് അസ്വസ്ഥമാണ്.എന്തൊക്കെയോ പാഴ് ചിന്തകളുടെ വേലിയേറ്റം മനസ്സിനെ വല്ലാണ്ട് മഥിക്കുന്നു.ഗതകാല സ്മരണകളുടെ ശവകുടീരം ഇനിയും എരിഞ്ഞടങ്ങുന്നില്ലെയോ?ഒരുപാടു മുഖങ്ങള്‍ ചിന്തകളിലൂടെ കടന്നു പോകുന്നു.നീതികരിക്കാന്‍ ആകാത്ത പ്രവര്‍ത്തികള്‍ ആരെയെങ്കിലുമൊക്കെ മുറിപ്പെടുതിയോ? അറിയില്ല... എന്നും സ്നേഹം മാത്രം കാംഷിച്ചു, ഒരുപാടലഞ്ഞു...ചതിക്കുഴികള്‍ ആയിരുന്നു പലതും.സ്നേഹം കണ്ടെത്താനായില്ല.. കണ്ടെത്തിയതൊക്കെയും സ്നേഹ പ്രകടനങ്ങള്‍ മാത്രം !

Sunday, November 1, 2009

ഋഷിയുടെ ലോകം

നവംബര്‍ ഒന്ന് 2009 (വീണ്ടും ഒരു കേരള പിറവി ദിനം കൂടി !)

എങ്ങു നിന്നോ എപ്പോഴോ ഒരു നിമിത്തം പോലെ അത് സംഭവിച്ചു.കഴിഞ്ഞു പോയ വര്‍ഷത്തിന്റെ പകുതിയില്‍ ആയിരുന്നു അത് എന്ന് ഞാന്‍ ഓര്‍ക്കുന്നു.(ചില കാര്യങ്ങള്‍ അങ്ങിനെയാണ് , ജീവിതത്തില്‍... നിനച്ചിരിക്കാതെ കടന്നു വരും.. എന്നാല്‍ പ്രതീക്ഷിചിരുന്നാലോ...? അത് സംഭവിക്കണം എന്നില്ല.അതാണ് ജീവിതം.)

ഇന്‍റര്‍നെറ്റ് സൌഹൃദങ്ങള്‍ ഒത്തിരി ഉണ്ടായിട്ടുണ്ട്.പക്ഷെ നൈമിഷികമാണ് മിക്കതും.ഇന്‍റര്‍നെറ്റ് കൂട്ടായ്മയായ ഓര്‍ക്കുട്ട് എനിക്ക് തന്ന പുണ്യം...?ഒരു കമ്മ്യൂണിറ്റിയില്‍(Need No Religion) നിന്നു എന്നെ കണ്ടറിഞ്ഞു ഒരു അജ്ഞാത സുഹൃത്ത് എന്നെ സുഹൃത്തായി ആഡ് ചെയ്യുകയായിരുന്നു എന്ന് പിന്നീടാണ് മനസിലാക്കാന്‍ കഴിഞ്ഞത്.പൊതുവായ ചില ഇഷ്ടങ്ങള്‍ നമുക്കുണ്ടെന്നു അയാള്‍ക്ക്‌ തോന്നിയതിനാല്‍ ആവണം... എന്താണെന്നറിയില്ല ഒരു സൌഹൃദം അവിടെ നാമ്പിട്ടു...

അയാളുടെ 'വിചിത്രം' എന്ന് തോന്നിക്കാവുന്ന പേരും മറ്റും കണ്ടപ്പോള്‍ ആദ്യം കരുതിയത്‌ ഏതോ 'fake profile'
ആണെന്നാണ്.(നമുക്കു ചുറ്റും കള്ള നാണയങ്ങള്‍ ആണെല്ലോ ഇപ്പോള്‍ അധികവും).ഒരു അവധി ദിവസം അപ്രതീക്ഷിതമായി ആ കുട്ടിയെ ഓണ്‍ലൈന്‍ കണ്ടു മുട്ടി, പരിചയപെട്ടു.ഞാന്‍ എന്‍റെ വീട്ടില്‍ നിന്നും അയാളോട് സംവേദനം തുടര്‍ന്നു.ഞാന്‍ അയാളെ 'ഗ്രീഷ്മ' എന്ന് വിളിക്കട്ടെ? ഭൂമിയിലെ ഋതുക്കളില്‍ ഒന്നിന്ടെ പേര്...

കേരളത്തിന്ടെ അതിര്‍ത്തി ജില്ലയില്‍ താമസിക്കുന്നു. അയല്‍ സംസ്ഥാനത്ത് ബിരുദത്തിനു പഠിക്കുന്നു.നമ്മള്‍ പരിച്ചയപെടുമ്പോള്‍ അയാള്‍ മുത്തശ്ശിയുടെ വീട്ടില്‍ ആയിരുന്നു.ഇടക്കിടെ connection ബ്രേക്ക്‌ ആകുന്നുണ്ടായിരുന്നു.(Technically speaking : she was struggling wid BSNL dial-up connection !)